Times Kerala

യു എ ഇ പൗരന്മാരുടെ പാസ്പോര്‍ട്ട് കാലാവധി അഞ്ചില്‍ നിന്ന് പത്ത് വര്‍ഷമാക്കി വര്‍ധിപ്പിച്ചു 

 
പാസ്പോര്ട്ട്
അബുദാബി: പൗരന്മാരുടെ പാസ്പോര്‍ട്ട് കാലാവധി അഞ്ചിൽ നിന്നും പത്ത് വര്‍ഷമാക്കി ഉയര്‍ത്തി യു എ ഇ. തീരുമാനം എമിറേറ്റ്സ് പാസ്പോര്‍ട്ട് അതോറിറ്റിയുടേതാണ്. തീരുമാനം ജൂലൈ എട്ട് മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്സ് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചത് ഈ സേവനം ജൂലൈ എട്ട് മുതല്‍ അപേക്ഷിക്കുന്ന 21 വയസ്സോ അതിന് മുകളിലോ പ്രായമുള്ള പൗരന്മാര്‍ക്ക് ലഭ്യമാണെന്നാണ്. നടപടിയുണ്ടായിരിക്കുന്നത് 2024 മാ​ർ​ച്ചി​ൽ യു.​എ.​ഇ കാ​ബി​ന​റ്റ് എ​ടു​ത്ത തീ​രു​മാ​ന​ത്തി​ൻ്റെ പശ്ചാത്തലത്തിലാണ്. പാസ്പോര്‍ട്ടിന്‍റെ കാലാവധി സാധാരണയായി അഞ്ച് വര്‍ഷമായിരുന്നു. കാ​ലാ​വ​ധി വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ന​ട​പ​ടി​യുണ്ടായിരിക്കുന്നത് അഞ്ച് വ​ർ​ഷം കൂ​ടു​മ്പോ​ൾ പാ​സ്പോ​ർ​ട്ട് പു​തു​ക്കു​ന്ന​തി​ലൂ​ടെ പൗരന്മാർക്ക് ഉണ്ടാകുന്ന സമയനഷ്ടം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഈ കാലയളവിലേക്ക് യു എ ഇ പൗരത്വം ലഭിച്ച മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളുടെ പാസ്പോർട്ടുകളും പുതുക്കുന്നതായിരിക്കും. 

Related Topics

Share this story