Times Kerala

 സൗദിയിൽ വിമാന യാത്രക്കാർക്കായി പുതിയ നിയമം: വിമാനം വെെകിയാലും ലഗേജ് കേടായാലും നഷ്ടപരിഹാരം ഉറപ്പ്

 
സൗദിയിൽ വിമാന യാത്രക്കാർക്കായി പുതിയ നിയമം: വിമാനം വെെകിയാലും ലഗേജ് കേടായാലും നഷ്ടപരിഹാരം ഉറപ്പ്
 റിയാദ്: വിമാന യാത്രക്കാരുടെ അവകാശങ്ങൾക്ക് പുതിയ നിയമാവലി പുറത്തുവിട്ട് സൗദി അറേബ്യ. സൗദി വിമാന കമ്പനികൾക്കും സൗദിയിലെ വിമാനത്താവളങ്ങളിലേയ്ക്കും തിരിച്ചും സർവീസ് നടത്തുന്ന വിദേശ വിമാന കമ്പനികൾക്കും നിയമാവലി ബാധകമാണ്. യാത്രയ്ക്കിടെ വിമാനം വെെകിയാലും യാത്രയ്ക്ക് തടസം നേരിട്ടാലും നഷ്ടപരിഹാരം നൽകേണ്ടതാണ്. സർവീസ് റദ്ദാക്കുന്ന പക്ഷം യാത്രക്കാരെ മുൻകൂട്ടി വിവരം അറിയിക്കുന്ന കാലയളവിന് അനുസരിച്ച് യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം വരെ നഷ്ടപരിഹാരമായി ലഭിക്കും.

Related Topics

Share this story