Times Kerala

 കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഒരിക്കല്‍ പിടിപെട്ടവരില്‍ വീണ്ടും വരാന്‍ 48 മടങ്ങ്‌ സാധ്യത

 
കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഒരിക്കല്‍ പിടിപെട്ടവരില്‍ വീണ്ടും വരാന്‍ 48 മടങ്ങ്‌ സാധ്യത
 കൊച്ചി: കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഒരിക്കല്‍ പിടിപെട്ടവരില്‍ വീണ്ടും വരാന്‍ 48 മടങ്ങ്‌ സാധ്യതയെന്ന്‌ കനേഡിയന്‍ പഠനം. കാനഡയിലെ മക്‌മാസ്‌റ്റര്‍ സര്‍വകലാശാലയിലെ വിദഗ്‌ധരാണ്‌ പഠനത്തിനു നേതൃത്വം നല്‍കിയത്‌. നാലുതവണ കോവിഡ്‌ പ്രതിരോധ വാക്‌സിന്‍ എടുത്ത, പ്രായം ചെന്നവരിലായിരുന്നു പഠനം നടത്തിയത്‌. 2022 ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയായിരുന്നു പഠന കാലയളവ്‌. ആ സമയം കാനഡയില്‍ ഒമിക്രോണിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുകയായിരുന്നു. രണ്ടാം തരംഗത്തില്‍ കോവിഡ്‌ ബാധിച്ചവരില്‍ ബഹുഭൂരിപക്ഷവും മുമ്പ്‌ കോവിഡ്‌ ബാധിച്ചവര്‍ തന്നെയായിരുന്നു. വാക്‌സിനേഷനു പുറമേ, മുമ്പ്‌് കോവിഡ്‌ വന്നു പോയ ശേഷം രൂപപ്പെട്ട ആര്‍ജിത പ്രതിരോധ ശേഷിയുള്ളവരിലും ഒമിക്രോണ്‍ വീണ്ടും ബാധിച്ചിരുന്നു. രക്‌തത്തില്‍ രോഗപ്രതിരോധശേഷിക്കുള്ള ആന്റിബോഡികളുടെ അളവ്‌ കുറവുള്ളവരിലായിരുന്നു കൂടുതല്‍ രോഗബാധയുണ്ടായതെന്നാണു പഠന റിപ്പോര്‍ട്ട്‌. അതേസമയം, പ്രായക്കൂടുതല്‍ ഉള്ളവരില്‍ വേഗത്തില്‍ രോഗപ്പകര്‍ച്ചയുണ്ടാക്കുമോയെന്ന്‌ പഠനം പറയുന്നില്ല.

Related Topics

Share this story