പ്രതിശ്രുത വധു വിവാഹത്തില്‍ നിന്നും പിന്‍മാറി; ആഘാതത്തില്‍ 23കാരന്‍ മരിച്ചു
Nov 21, 2023, 11:09 IST

കാണ്‍പൂര്‍: പ്രതിശ്രുത വധു വിവാഹത്തില്‍ നിന്നും പിന്‍മാറിയതിന്‍റെ ആഘാതത്തില്‍ഓട്ടോറിക്ഷ ഡ്രൈവറായ പ്രേം ബാബു(23) മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. പാൽ ബസ്തി കക്കാഡിയോ സ്വദേശിയായ പ്രേമിന്‍റെ വിവാഹം നവംബര്‍ 29നാണ് നിശ്ചയിച്ചിരുന്നത്. നവംബർ 18 ന് പ്രതിശ്രുതവധുവുമായി ഇയാൾ പുറത്ത് പോയിരുന്നു. ഇതിനിടയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും യുവതി വിവാഹത്തില്‍ നിന്നും പിന്‍മാറുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരത്തോടെ യുവാവിന്‍റെ ആരോഗ്യനില പെട്ടെന്ന് വഷളായി.കുടുംബാംഗങ്ങൾ അദ്ദേഹത്തെ കാൺപൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അന്നു രാത്രിയോടെ മരിക്കുകയുമായിരുന്നു.