

വത്തിക്കാൻ: ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ആശുപത്രിയൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതി ഉള്ളതായി ഡോക്ടർമാർ അറിയിച്ചു(Pope Francis). റോമിലെ ജെമെല്ലിയിലാണ് മാർപാപ്പ ചികിത്സയിൽ തുടരുന്നത്. അദ്ദേഹം ആശുപത്രിയിൽ വച്ച്, ഞായറാഴ്ച നടത്തേണ്ട ദിവ്യബലിയും പരമ്പരാഗത ആഞ്ചലസ് പ്രാർത്ഥനയും നടത്തിയെന്ന് വത്തിക്കാൻ അധികൃതർ അറിയിച്ചു.
മാർപാപ്പയെ ഒരാഴ്ചയായി നീണ്ടുനിന്ന ശ്വാസം മുട്ടലിനെ തുടർന്ന് ആരോഗ്യനില മോശമായതിനാൽ വെള്ളിയാഴ്ച രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യാവസ്ഥ മോശമായതിനാൽ മാർപാപ്പ, തന്റെ പ്രസംഗങ്ങൾ വായിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.