

കൊച്ചി: ബോബി ചെമ്മണ്ണൂർ അശ്ലീല പരാമർശം നടത്തിയെന്ന് ആരോപിച്ച് നടി ഹണി റോസ് പോലീസിൽ പരാതി നൽകി. കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് നടി പരാതി നൽകിയത്. പിന്നീട് ഇക്കാര്യം തന്റെ ഇൻസ്റ്റഗ്രാമിലൂടെ നടി വെളിപ്പെടുത്തി. ബോബി ചെമ്മണ്ണൂർ താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ളീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. (Bobby Chemmanur)
താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കുട്ടാളികൾക്കെതിരെയുള്ള പരാതികൾ പിന്നാലെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു എന്നാണ് ഹണി റോസ് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റില്‍ പറയുന്നത്.
സ്ത്രീത്വത്തെ അപമാനിച്ചപ്പോള്‍ ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വീണ്ടും അധിക്ഷേപം തുടര്‍ന്നതോടെയാണ് പരാതി നല്‍കിയത്. തന്റെ പേര് പറഞ്ഞായിരുന്നു അധിക്ഷേപം മുഴുവന്‍. താന്‍ പരാതി പറയുമ്പോള്‍ എന്തിന് തന്റെ പേര് മറച്ചുവയ്ക്കണമെന്നും ഹണി റോസ് ചോദിച്ചു.