മുത്തലാഖിന് എതിരെ വിധി നേടിയ വീട്ടമ്മയെ ആക്രമിച്ച് ഭര്‍ത്താവ് ​​​​​​​

polise
 ഇടുക്കി: മുത്തലാഖ് വിധി നേടി ഭര്‍തൃവീട്ടില്‍ കഴിയുകയായിരുന്ന വീട്ടമ്മയ്ക്ക് നേരെ ഭര്‍ത്താവിന്‍റെ ആക്രമണം. ഇടുക്കി കൊന്നത്തടി സ്വദേശി ഖദീജയെയാണ് ആക്രമണത്തിന് ഇരയായത് . ഭര്‍ത്താവ് പരീതാണ്  ക്രൂരമായി ആക്രമിച്ചത്. അതെസമയം മാരകമായി പരിക്കേറ്റ ഖദീജ ഐസിയുവിൽ കഴിയുകയാണ്.അതെസമയം  ആക്രമിച്ച ഭര്‍ത്താവ് പരീത് ഒളിവിലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കാണ് കൊന്നത്തടി സ്വദേശി ഖദീജയെ ഇരുമ്പ് വടികൊണ്ട് ഭര്‍ത്താവ് പരീത് ക്രൂരമായി ആക്രമിച്ചത്. തലയ്ക്കും കണ്ണിനും ദേഹത്തുമെല്ലാം സാരമായി പരിക്കേറ്റ ഖദീജ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് .

Share this story