ഹെൽമറ്റില്ലാതെ ബൈക്കിൽ പാഞ്ഞത് ധനുഷിന്റെ മകൻ; പിഴയിട്ട് ചെന്നൈ പോലീസ്
Nov 18, 2023, 11:12 IST

ചെന്നൈ: ട്രാഫിക് നിയമലംഘനം നടത്തിയ നടൻ ധനുഷിന്റെ മകന് പിഴയിട്ട് ചെന്നൈ പോലീസ്. 17-കാരൻ യാത്രരാജിനാണ് പോലീസ് പിഴ ചുമത്തിയത്. യാത്രരാജ് വാഹനമോടിച്ച് പോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസ് കേസെടുത്തത്. ഹെൽമറ്റ് ഇല്ലാത്തതിനും ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനും 1000 രൂപയാണ് പിഴയിട്ടത്. എന്നാൽ വീഡിയോ ദൃശ്യത്തിൽ നമ്പർ പ്ലേറ്റ് വ്യക്തമല്ലായിരുന്നു. ഇതിന് മുൻപും സമാന രീതിയിൽ ഡ്രൈവിംഗ് പഠിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ധനുഷിന്റെ മകനാണെന്ന് പോലീസ് കണ്ടെത്തിയത്.