‘ചാന്ദു’, ചുഴലിക്കാറ്റ് ഭീഷണി; ജപ്പാനില്‍ അതീവ ജാഗ്രത, 49 വിമാനങ്ങള്‍ റദ്ദാക്കി

‘ചാന്ദു’, ചുഴലിക്കാറ്റ് ഭീഷണി; ജപ്പാനില്‍ അതീവ ജാഗ്രത, 49 വിമാനങ്ങള്‍ റദ്ദാക്കി

ടോക്ക്യോ: ജപ്പാനെ ആശങ്കയിലാക്കി ചാന്ദു ചുഴലിക്കാറ്റ്. ജാഗ്രത മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്ത് 49 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ജപ്പാന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ഷികോകു, ക്യുഷു ദ്വീപുകളിലേക്കുള്ള വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. നാഗസാക്കി, ഫുകുകുക, സാഗ മേഖലകളിലാണ് ആളുകള്‍ക്ക് പരിക്കേറ്റിരിക്കുന്നത്.പസഫിക് തീരത്ത് മധ്യഭാഗം പിന്നിട്ട് കിഴക്കന്‍ മേഖലയിലേക്കാണ് ചാന്ദു വീശിക്കെണ്ടിരിക്കുന്നത്. മണിക്കൂറില്‍ 67 മൈല്‍ വേഗത കാറ്റിനുണ്ടെന്നാണ് വിലയിരുത്തല്‍.

Share this story