യുവതിയുടെ ആത്മഹത്യ; സിഐ സുധീറിനെതിരെ നടപടി ആവശ്യപ്പെട്ട് സമരവുമായി ജനപ്രതിനിധികൾ

യുവതിയുടെ ആത്മഹത്യ; സിഐ സുധീറിനെതിരെ നടപടി ആവശ്യപ്പെട്ട് സമരവുമായി ജനപ്രതിനിധികൾ
 

കൊച്ചി: ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ സിഐ സുധീറിനെതിരെ പ്രതിഷേധം ശക്തം. സുധീറിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ആലുവ എംഎൽഎ അൻവർ സാദത്ത് പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. ആത്മഹത്യക്ക് പിന്നാലെ സുധീറിനെ ചുമതലകളിൽ നിന്ന് താത്കാലികമായി മാറ്റിനിർത്തിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു എങ്കിലും ഇന്ന് രാവിലെ ഇയാൾ സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തിയിരുന്നു.കൂടുതൽ ജനപ്രതിനിധികളും കോൺഗ്രസ് പ്രവർത്തകരും പൊലീസ് സ്റ്റേഷനിലെത്തി. ബെന്നി ബെഹനാൻ അൻവർ സാദത്ത് എംഎൽഎയ്ക്കൊപ്പം സമരത്തിൽ പങ്കുചേർന്നു. യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കുന്നുണ്ട്. 

അതേസമയം, നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കൂടുതല്‍ ആരോപണങ്ങളുമായി യുവതിയുടെ പിതാവ് ദില്‍ഷാദ് സലിം. മൊഫിയയുടെ ഭർത്താവ് സുഹൈൽ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും ഭർതൃവീട്ടിൽ മൊഫിയ നേരിടേണ്ടി വന്നത് ക്രൂരപീഡനങ്ങളാണെന്നും ദിൽഷാദ് പറയുന്നു. 

പുറത്തുപറയാന്‍ കഴിയാത്തരീതിയിലുള്ള ലൈംഗിക വൈകൃതങ്ങള്‍ക്കാണ് മകള്‍ ഇരയായത്. ശരീരം മുഴുവന്‍ പച്ചകുത്താന്‍ ആവശ്യപ്പെട്ട് സുഹൈല്‍ മര്‍ദ്ദിച്ചിരുന്നു. യുട്യൂബില്‍ വീഡിയോ നിര്‍മ്മിക്കാനായി 40 ലക്ഷം രൂപ വേണമെന്നും അയാള്‍ ആവശ്യപ്പെട്ടിരുന്നതായും പിതാവ് പറയുന്നു. പണമില്ലെന്നും തരാന്‍ പറ്റില്ലെന്നുമാണ് അന്ന് മകള്‍ പറഞ്ഞത്. ഇതിനുപിന്നാലെ കൈ ഒടിക്കാന്‍ ശ്രമിച്ചു. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞാണ് കല്യാണം കഴിച്ചത് പക്ഷെ പിന്നീട് പലപ്പോഴായി മാലയും വളയും ആവശ്യപ്പെട്ടതായും ദിൽഷാദ് പറഞ്ഞു. നിയമവിദ്യാര്ഥിനിയായ മകളെ പഠനം നിര്‍ത്താനും സുഹൈൽ നിര്‍ബന്ധിച്ചിരുന്നു.

ഇത്തരത്തില്‍ മുന്നോട്ടുപോകില്ലെന്ന് ഉറപ്പായപ്പോഴാണ് മകൾ പരാതി നല്‍കിയത്. ഇതോടെ പരാതി ഒതുക്കിതീര്‍ക്കാനുള്ള ശ്രമമാണ് ആലുവ സിഐ സുധീറിന്റെ ഭാഗത്ത് നിന്നുണ്ടായത്. ചര്‍ച്ച നടക്കുന്ന ദിവസം മറ്റൊരാള്‍ക്കൂടി സിഐയുടെ ഓഫീസിലുണ്ടായിരുന്നു. കുട്ടിസഖാവ് എന്നായിരുന്നു അയാളെ വിശേഷിപ്പിച്ചത്. അയാളുടെ യഥാര്‍ത്ഥ പേരറിയില്ല. സുഹൈലിന്റെ ബന്ധുവാണെന്നാണ് മനസിലാക്കാന്‍ സാധിച്ചത്. അങ്ങനെയാണ് മകള്‍ പറഞ്ഞിരുന്നത്. ഈ വ്യക്തിയും സിഐയും ചേര്‍ന്നാണ് പരാതി ഒതുക്കിതീര്‍ക്കാന്‍ നോക്കിയത്. സംഭവത്തില്‍ കുട്ടിസഖാവിന്റെ പങ്കും അന്വേഷിക്കണം. മാത്രമല്ല, സിഐ സുധീറിനെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും അദ്ദേഹം അറിയിച്ചു. 

അതേസമയം, സം​ഭ​വ​ത്തി​ൽ മൊഫിയയുടെ ഭ​ർ​ത്താ​വും കു​ടും​ബ​വും പോലീസ് പിടിയിലായി. ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് സു​ഹൈ​ലും അ​ച്ഛ​നും അ​മ്മ​യു​മാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്.കോ​ത​മം​ഗ​ല​ത്തെ ബ​ന്ധു വീ​ട്ടി​ൽ ഒ​ളി​വി​ൽ ക‍​ഴി​യു​ക​യാ​യി​രു​ന്ന ഇരുവരെയും ഇന്ന് പു​ല​ർ​ച്ചെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. 

Share this story