ഇടുക്കിയില്‍ ജലനിരപ്പ് 2389.52 അടി; 9 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ഇടുക്കിയില്‍ ജലനിരപ്പ് 2389.52 അടി; വടക്കന്‍ കേരളത്തില്‍ മഴ തുടരും, 9 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത
 മാങ്കുളം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ ഇടുക്കി ഡാമിലെ ജലനിരപ്പ് 2390 അടിയിലേക്ക് എത്തുന്നു.  2403 അടിയാണ് ഡാമിലെ പരമാവധി ജലനിരപ്പ്. അണക്കെട്ടിൽ ആകെ ശേഷിയുടെ 85 ശതമാനം വെള്ളം നിറഞ്ഞു. ചൊവ്വാഴ്ച രാവിലെ ജലനിരപ്പ് 2389.52 അടിയായി. നിലവിലെ റൂള്‍ കര്‍വ് പ്രകാരം നിലനിര്‍ത്താവുന്ന പരമാവധി ജലനിരപ്പ് 2398.86 അടിയാണ്. ഇതില്‍ 2390.8 അടി ആയാല്‍ നീലജാഗ്രത പ്രഖ്യാപിക്കണമെന്നാണ് ചട്ടം. ഇതിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത പ്രഖ്യാപിക്കാന്‍ ബുധനാഴ്ച രാവിലെതന്നെ കളക്ടര്‍ക്ക് ശുപാര്‍ശ നല്‍കുമെന്ന് ഡാം സുരക്ഷാ അധികൃതര്‍ പറഞ്ഞു.

Share this story