ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയവരുടെ ദൃശ്യങ്ങള്‍ പുറത്ത്

ഉത്തരാഖണ്ഡിലെ ഉത്തരകാശി സില്‍ക്യാര ടണലില്‍ മണ്ണിടിച്ചിലിനെ തുടർന്ന് കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്തു വന്നു. എന്‍ഡോസ്‌കോപി ക്യാമറ തുരങ്കത്തിലൂടെ കടത്തിവിട്ടാണ് ഇവരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. തൊഴിലാളികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

ഇടിഞ്ഞ തുരങ്കത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ സ്ഥാപിച്ച ആറിഞ്ച് പൈപ്പിലൂടെയാണ് ക്യാമറ അകത്തേക്ക് കടത്തിവിട്ടത്. തൊഴിലാളികളുമായി രക്ഷാപ്രവര്‍ത്തകര്‍ വാക്കി ടോക്കി വഴി സംസാരിച്ചു. ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ പൈപ്പിലൂടെ എത്തിക്കുന്നുണ്ട്. 41 തൊഴിലാളികള്‍ ആകെ ടണലിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.
തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. മലമുകളില്‍ നിന്ന് തുരന്ന് താഴേക്ക് ഇറങ്ങി തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.