Times Kerala

 അമേരിക്കയിൽ ക്രി​സ്മ​സ് റാ​ലി​യി​ലേ​ക്കു വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി​യ സം​ഭ​വം: മരണം ആ​റാ​യി

 
 അമേരിക്കയിൽ ക്രി​സ്മ​സ് റാ​ലി​യി​ലേ​ക്കു വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി​യ സം​ഭ​വം: മരണം ആ​റാ​യി
 വോ​ക്കേ​ഷ: അ​മേ​രി​ക്ക​യി​ൽ വി​സ്കോ​ൺ​സി​നി​ലെ മി​ൽ​വോ​ക്കി​യി​ൽ ക്രി​സ്മ​സ് റാലി​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മരിച്ചവരുടെ എണ്ണം ആ​റാ​യി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​മ്പ​തു​വ​യ​സു​കാ​ര​ൻ മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്ന​ത്. അ​പ​ക​ട​ത്തി​ൽ‌ പരിക്കേറ്റ നി​ര​വ​ധി പേ​ർ ചി​കി​ത്സ​യി​ലാ​ണ്.അ​പ​ക​ട​മു​ണ്ടാ​ക്കി​യ എ​സ്‌​യു​വി ഡ്രൈ​വ​റെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഡാ​റെ​ൽ എ​ഡ്വേ​ർ​ഡ് ബ്രൂ​ക്സ് ജൂ​ണി​യ​ർ എ​ന്ന ആ​ഫ്രി​ക്ക​ൻ-​അ​മേ​രി​ക്ക​ൻ പൗ​ര​നെ​യാ​ണു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.കൊ​ടും​കു​റ്റ​വാ​ളി​യാ​യ ഇ​യാ​ൾ ര​ണ്ടു ദി​വ​സം മു​ന്പാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. സാ​ന്താ​ക്ലോ​സ് വേ​ഷ​ധാ​രി​ക​ളാ​യ പെ​ൺ​കു​ട്ടി​ക​ളു​ടെ​യും ബാ​ൻ​ഡ് സം​ഘ​ത്തി​ന്‍റെ​യും ഇ​ട​യി​ലേ​ക്കാ​ണു വാ​ഹ​നം ഇ​ടി​ച്ചു ക​യ​റ്റി​യ​ത്. ഭീ​ക​രാ​ക്ര​മ​ണ​മാ​ണോ​യെ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Related Topics

Share this story