തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പില്‍ ആദ്യ അറസ്റ്റ്; പിടിയിലായത് ഓഫീസ് അറ്റന്റന്റ് ബിജു

തിരുവനന്തപുരം: നഗരസഭയിൽ നടന്ന നികുതി വെട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിലായി.  ശ്രീകാര്യം സോണല്‍ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജുവാണ്
 തിരുവനന്തപുരം: നഗരസഭയിൽ നടന്ന നികുതി വെട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിലായി.  ശ്രീകാര്യം സോണല്‍ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജുവാണ് (42) അറസ്റ്റിലായത്. കേസിലെ ആദ്യ അറസ്റ്റാണിത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ബിജുവിനെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഒളിവിലായിരുന്ന ബിജുവിനെ ബുധനാഴ്ച രാവിലെ കല്ലറയില്‍ വെച്ചാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്.ശ്രീകാര്യം, ആറ്റിപ്ര, നേമം എന്നീ മൂന്ന് സോണല്‍ ഓഫീസിലൂടെയാണ് നികുതി വെട്ടിപ്പ് നടന്നത്. ഏകദേശം 33 ലക്ഷം രൂപയുടെ വെട്ടിപ്പ് നടന്നുവെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നത്. 

Share this story