Times Kerala

പനി ബാധിതരുടെ എണ്ണം ഉയരുന്നു; ഇന്ന് മാത്രം ചികിത്സ തേടിയത്  13,196 ആളുകൾ 

 
സം​സ്ഥാ​ന​ത്തു പ​നി കു​റ​യു​ന്നി​ല്ല; 10,594 പേ​ർ ചി​കി​ത്സ തേ​ടി

തിരുവനന്തപുരം: കേരളത്തിൽ പനിബാധിതരുടെ എണ്ണത്തിൽ ഇന്നും കുറവില്ല. പതിമൂവായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റി ആറ് ( 13,196) ആളുകളാണ് പനി ചികിത്സയ്ക്കായി ഇന്ന് മാത്രം ആശുപത്രികളിലെത്തിയത്. 145 പേർക്കാണ് ഡെങ്കിപ്പനി ബാധ സ്ഥിരീകരിച്ചത്. 416 പേർ ഡെങ്കിപനിയുടെ രോഗ ലക്ഷണവുമായി ചികിത്സയിൽ കഴിയുന്നുണ്ട്.

42 ആളുകൾക്ക് എച്ച് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചു. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ ആറു പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ പത്തുപേരാണ് കോളറ ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത്.
 

Related Topics

Share this story