കാപ്പിലില്‍ കടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

കാപ്പിലില്‍ കടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
 തിരുവനന്തപുരം: വര്‍ക്കല ഇടവ കാപ്പിലില്‍ കടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കല്ലമ്പലം മാവിന്‍മൂട് സ്വദേശി വിഷ്ണുവിന്റെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. ഇടവ വെറ്റക്കട കടപ്പുറത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.വിഷ്ണുവിനൊപ്പം കാണാതായ സുഹൃത്ത് ആരോമലിനായി തെരച്ചില്‍ തുടരുകയാണ്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് വിഷ്ണുവും രണ്ട് സുഹൃത്തുക്കളും കുളിക്കാനിറങ്ങിയത്. മരിച്ച വിഷ്ണു ഐടിഐ വിദ്യാര്‍ത്ഥിയും ആരോമല്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാവായ്‌ക്കോണം സ്വദേശി കണ്ണനെ ഇന്നലെ തന്നെ മത്സ്യത്തൊഴിലാളികള്‍ രക്ഷപെടുത്തിയിരുന്നു.

Share this story