സ്വന്തം മകനേപ്പോലെ നോക്കിയ ആന്ധ്രാ ദമ്പതികള്‍ക്ക് നന്ദി, സമരം തുടരും; അനുപമ

 സ്വന്തം മകനേപ്പോലെ നോക്കിയ ആന്ധ്രാ ദമ്പതികള്‍ക്ക് നന്ദി, സമരം തുടരും; അനുപമ
 

തിരുവനന്തപുരം: മൂന്ന് മാസത്തോളം തന്റെ മകന് സംരക്ഷണമൊരുക്കിയ ആന്ധ്രയിലെ ദമ്പതികൾക്ക് നന്ദിയറിയിച്ച അനുപമ. മൂന്നുമാസത്തോളം സ്വന്തം കുഞ്ഞിനെ പോലെ തന്റെ മകനെ നോക്കിവളർത്തിയ ആന്ധ്രാ ദമ്പതികളോട് ഏറെ നന്ദിയുണ്ട്. കുഞ്ഞ് ഇണങ്ങി വരുന്നതേയുള്ളു. ആഡംബര ജീവതമൊന്നുമല്ല ഞങ്ങളുടേത്. നല്ലൊരു മനുഷ്യനായി കുഞ്ഞിനെ വളർത്തിയെടുക്കുക്കാൻ ആഗ്രഹിക്കുന്നുവെന്നും അനുപമ പറഞ്ഞു. കുഞ്ഞിന് ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അനുപമ. 

അതേസമയം നടത്തിവരുന്ന സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും,  കുഞ്ഞിനെ താനറിയാതെ മാറ്റിയവർക്കെതിരേ നടപടി സ്വീകരിക്കുന്നതു വരെ സമരം തുടരുമെന്നും അനുപമ അറിയിച്ചു. കൈക്കുഞ്ഞുമായി സമരപ്പന്തലിൽ ഇരിക്കുന്നത് ബുദ്ധിമുട്ടാണ്. അതിനാൽ സമര രീതി മാറ്റുമെന്നും അവർ വ്യക്തമാക്കി.

Share this story