Times Kerala

 കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കും; മോഫിയയുടെ പിതാവിനോട് മുഖ്യമന്ത്രി

 
 കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കും; മോഫിയയുടെ പിതാവിനോട് മുഖ്യമന്ത്രി
 

തിരുവനന്തപുരം: ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ നിയമ വിദ്യാര്‍ത്ഥി മോഫിയ പര്‍വീണിന്റെ രക്ഷിതാക്കളില്‍ നിന്നും വിവരങ്ങള്‍ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. മോഫിയയുടെ രക്ഷിതാക്കളോട് മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു. മോഫിയയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.മോഫിയയുടെ മരണത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി മന്ത്രി പി രാജീവ് അറിയിച്ചു. അതേസമയം, അന്വേഷണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. എന്ത് പരാതിയുണ്ടെങ്കിയും നേരിട്ട് വിളിയ്ക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചെന്നും മൊഫിയയുടെ പിതാവ് ദില്‍ഷാദ് പ്രതികരിച്ചു.

അതിനിടെ, യുവതി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ഭ​ർ​തൃ​വീ​ട്ടി​ൽ മൊ​ഫി​യ പ​ര്‍​വീ​ൺ നേ​രി​ട്ട​ത് കൊ​ടി​യ പീ​ഡ​നമെന്നാണ്  റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നത്. ഭ​ർ​ത്താ​വ് സു​ഹൈ​ൽ ലൈം​ഗീ​ക വൈ​കൃ​ത​ത്തി​ന് അ​ടി​മ​യെ​ന്നും പ​ല​ത​വ​ണ ശ​രീ​ര​ത്തി​ൽ മു​റി​വേ​ൽ​പ്പി​ച്ചെ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടിൽ പറയുന്നു.  അ​ശ്ലീ​ല സൈ​റ്റു​ക​ളി​ൽ കാ​ണു​ന്ന ലൈം​ഗീ​ക വൈ​കൃ​ത​ങ്ങ​ൾ ചെ​യ്യാ​ൻ സു​ഹൈ​ൽ നി​ർ​ബ​ന്ധി​ച്ചി​രു​ന്ന​താ​യും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ​ല​ത​വ​ണ ഇ​യാ​ള്‍ മൊ​ഫി​യ​യു​ടെ ശ​രീ​ര​ത്തി​ല്‍ മു​റി​വേ​ല്‍​പ്പി​ച്ചു. ഭ​ര്‍​ത്താ​വും മാ​താ​പി​താ​ക്ക​ളും അ​ടി​മ​യെ പോ​ലെ​യാ​ണ് മൊ​ഫി​യ​യെ കൊ​ണ്ട് വീട്ടിൽ ജോ​ലി ചെ​യ്യി​പ്പി​ച്ചി​രു​ന്ന​ത്. ഭ​ര്‍​തൃ​മാ​താ​വ് സ്ഥി​ര​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്നു. മൊ​ഫി​യ​യെ മാ​ന​സി​ക രോ​ഗി​യാ​യി ഭ​ര്‍​തൃ​വീ​ട്ടു​കാ​ര്‍ മു​ദ്ര​കു​ത്തു​ക​യും ചെയ്തിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. 40 ല​ക്ഷം രൂ​പ സ്ത്രീ​ധ​ന​മാ​യി സു​ഹൈ​ലും വീ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​ണം ന​ല്‍​കാ​ത്ത​തി​നെ തു​ര്‍​ന്നാ​ണ് പീ​ഡ​നം തു​ട​ര്‍​ന്ന​തെ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു.

Related Topics

Share this story