ദത്ത് വിഷയത്തില്‍ ഷിജൂ ഖാന് തെറ്റുപറ്റിയിട്ടില്ല; കുറ്റം തെളിയും വരെ പിന്തുണയെന്ന് സിപിഐഎം

ദത്ത് വിഷയത്തില്‍ ഷിജൂ ഖാന് തെറ്റുപറ്റിയിട്ടില്ല; കുറ്റം തെളിയും വരെ പിന്തുണയെന്ന് സിപിഐഎം
 തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെ വീണ്ടും പിന്തുണച്ച് സിപിഎം. സംഭവത്തിൽ ശിശുക്ഷേമ സമിതിയ്ക്കും സി.ഡബ്ലു.സിയ്ക്കും തെറ്റ് പറ്റിയിട്ടില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ടി.വി അനുപമയുടെ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെ കുറിച്ച് തനിക്കറിയില്ല. റിപ്പോര്‍ട്ട് കോടതിയില്‍ തെളിയട്ടെ അല്ലെങ്കില്‍ സര്‍ക്കാര്‍ പറയട്ടെയെന്നും ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു. പിന്നാലെ ആനാവൂര്‍ നാഗപ്പനും തെറ്റ്കാരനാണെന്ന് കുഞ്ഞിന്റെ 'അമ്മ അനുപമ ചന്ദ്രന്‍  മറുപടി നല്‍കി. അതുകൊണ്ടാണ് ഷിജു ഖാനെ സംരക്ഷിക്കുന്നത്. പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും അവസാന വാക്ക് ആനാവൂരല്ലെന്നും അനുപമ പറഞ്ഞു.

Share this story