സ്‌കൂൾ തുറക്കൽ: ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ

 സ്‌കൂൾ തുറക്കൽ: ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ
 തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ശുപാർശ പ്രകാരം വിദ്യാർഥികളുടെ യാത്രാ നിരക്ക് അഞ്ച് രൂപയായും മിനിമം ചാർജ് 10 രൂപയായും ഉയർത്തണമെന്നാണ് ഉടമകളുടെ ആവശ്യം.കൂടാതെ,  ഒരു വർഷത്തെ റോഡ് ടാക്‌സ് ഒഴിവാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ബസ് ഉടമകൾ പ്രഖ്യാപിച്ച വായ്പകൾ ഉടൻ ലഭ്യമാകണമെന്നും സംഘടന ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും, ധനകാര്യമന്ത്രിയ്ക്കും പ്രൈവറ്റ് ബസ് ഒപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഇത് സംബന്ധിച്ച് നിവേദനം നൽകി. 

Share this story