Times Kerala

 സ്‌കൂള്‍ സമയം വൈകുന്നേരം വരെ: നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണനയില്‍ 

 
school
 തിരുവനന്തപുരം: നീണ്ട നാളത്തെ അടച്ചിടലിനു ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്നത്. കോവിഡ് ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ഏറെ നിയന്ത്രണങ്ങളോടെയാണ് സ്കൂളുകളുടെ പ്രവര്‍ത്തനം നടക്കുന്നത്. രണ്ടു ബാച്ചുകളായി നടത്തുന്ന ക്ലാസ് ഉച്ചവരെ മാത്രമാണ് ഉള്ളത് .എന്നാല്‍ സ്കൂള്‍ അധ്യയനം വൈകുന്നേരം വരെയാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നു. ഡിസംബറോടുകൂടി അധ്യയനം വൈകുന്നേരംവരെ നടത്താനുള്ള നിര്‍ദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്.മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചചെയ്തത്.കൂടാതെ  നാളെ നടക്കുന്ന യോഗത്തില്‍ തുടര്‍ചര്‍ച്ചകള്‍ നടക്കും. ഉച്ചവരെമാത്രം ക്ലാസുകള്‍ നടക്കുന്നത് കൊണ്ട് പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്ലാസുകള്‍ വൈകുന്നേരം വരെയാക്കുന്നത്.

Related Topics

Share this story