ഛത്തീസ്ഗഡിൽ റെക്കോർഡ് പോളിംഗ്; മധ്യപ്രദേശിൽ 71.11 ശതമാനം
Nov 17, 2023, 20:15 IST

റായ്പുർ: ഛത്തീസ്ഗഡ്, മധ്യപ്രദേശ് നിയമസഭകളിലേക്ക് നടന്ന വോട്ടെടുപ്പ് പൂർത്തിയായി. ഛത്തീസ്ഗഡിൽ അവസാനഘട്ടത്തിൽ 67.34 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മധ്യപ്രദേശിൽ 71.11 ശതമാനവുമാണ് പോളിംഗ്. ഛത്തീസ്ഗഡിൽ റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എല്ലാ ബൂത്തുളിൽനിന്നുമുള്ള കൃത്യമായ കണക്കുകൾ ലഭിക്കുന്നതോടെ പോളിംഗ് ശതമാനം വർധിക്കുമെന്നും പോളിംഗുമായി ബന്ധപ്പെട്ട രേഖകളുടെ സുക്ഷമപരിശോധനയ്ക്കുശേഷം അന്തിമ കണക്കുകൾ ശനിയാഴ്ച അറിയിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
മധ്യപ്രദേശിൽ 230 മണ്ഡലങ്ങളിലും ഛത്തീസ്ഗഡിൽ 70 മണ്ഡലങ്ങളിലുമാണു ഇന്ന് വോട്ടെടുപ്പ് നടന്നത്. ഛത്തീസ്ഗഡിൽ ആദ്യ ഘട്ടത്തിൽ 20 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നിരുന്നു.
