ബിഎസ്എഫിന്റെ അധികാര പരിധി ഉയർത്തി, അതിര്‍ത്തി സംസ്ഥാനങ്ങളില്‍ 50 കിലോമീറ്ററില്‍ തിരച്ചിലിന് അധികാരം

ബിഎസ്എഫിന്റെ അധികാര പരിധി ഉയർത്തി, അതിര്‍ത്തി സംസ്ഥാനങ്ങളില്‍ 50 കിലോമീറ്ററില്‍ തിരച്ചിലിന് അധികാരം
ഡൽഹി: ഇന്ത്യയുടെ അതിര്‍ത്തി രക്ഷാ സേനയുടെ ( ബിഎസ്എഫ്) അധികാര പരിധി വര്‍ദ്ധിപ്പിച്ചു. പഞ്ചാബ്, പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സുരക്ഷാ സേനയുടെ അധികാരപരിധി 50 കിലോമീറ്റര്‍ പരിധിയിലേയ്ക്ക് നീട്ടാനാണ് തീരുമാനം. അധികാരപരിധിയില്‍ എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത നല്‍കാനാണ് നടപടിയെന്നാണ് ബി എസ് എഫ് നടപടി. അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയാന്‍ ഇതു സഹായിക്കുമെന്നും ബിഎസ് എഫ് പറയുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യന്‍ പ്രദേശത്തിനകത്ത് 50 കിലോമീറ്റര്‍ വരെ തിരച്ചില്‍ നടത്താനും പ്രതികളെ പിടികൂടാനും പിടിക്കാനും ബിഎസ്എഫിന് അധികാരമുണ്ട്.  നേരത്തെ, പഞ്ചാബിനുള്ളില്‍ 15 കിലോമീറ്റര്‍ വരെ നടപടിയെടുക്കാന്‍ മാത്രമേ ബിഎസ്എഫിന് അധികാരമുണ്ടായിരുന്നുള്ളൂ. ബാക്കി അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഇത് 50 കിലോമീറ്ററാണ്. 

Share this story