Times Kerala

പിഎസ്‌സി കോഴ: പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടി സിപിഐഎം സംസ്ഥാന നേതൃത്വം 

 
പിഎസ്‌സി കോഴ: പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടി സിപിഐഎം സംസ്ഥാന നേതൃത്വം 

പിഎസ്‌സി ബോര്‍ഡ് അംഗത്വത്തിനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ സിപിഐഎം സംസ്ഥാന നേതൃത്വം പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടി. പരാതി ജില്ലാ നേതൃത്വം ഗൗരവമായി എടുത്തില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ മന്ത്രി തന്നെ പരാതി കൊടുത്തിട്ടും ജില്ലാ നേതൃത്വം വേണ്ട ഗൗരവം പരാതിക്ക് നൽകിയില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നുമാണ് പാര്‍ട്ടി ജില്ലാ നേതൃത്വം വിലയിരുത്തിയത്.

പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണ് പരാതി. സിപിഐഎം ഏരിയാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന യുവ നേതാവ് പ്രമോദ് കോട്ടൂളിക്കെതിരെയാണ് ആരോപണം ഉന്നയിച്ചത്. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം തരപ്പെടുത്താമെന്നാണ് വാഗ്ദാനം. 60 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും ആദ്യ ഘഡുവായി 22 ലക്ഷം രൂപ നല്‍കിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു.


 

Related Topics

Share this story