ഡല്‍ഹിയില്‍ പാക് ഭീകരന്‍ അറസ്റ്റില്‍; രാജ്യവ്യാപകമായി എന്‍.ഐ.എ റെയ്ഡ് തുടരുന്നു

ഡല്‍ഹിയില്‍ പാക് ഭീകരന്‍ അറസ്റ്റില്‍; രാജ്യവ്യാപകമായി എന്‍.ഐ.എ റെയ്ഡ് തുടരുന്നു
 ന്യുഡല്‍ഹി: രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ പരിശോധന. ഭീകരബന്ധവും ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ആണ് റെയ്ഡുകൾ നടത്തുന്നത്.ഇതിനിടെ ഡല്‍ഹിയില്‍ നിന്ന് ഒരു പാക് ഭീകരന്‍ അറസ്റ്റിലായി. ഡല്‍ഹിയിലെ ലക്ഷ്മി നഗറില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി ഒളിച്ചുതാമസിച്ചിരുന്ന പാക് പഞ്ചാബ് സ്വദേശിയായ മൊഹദ് അഷ്‌റഫ് എന്ന ഭീകരനാണ് പിടിയിലായത്. ഇയാളില്‍ നിന്ന് എ.കെ 47, പിസ്റ്റളുകള്‍ അടക്കമുള്ള ആയുധങ്ങളും വെടിയുണ്ടകളും ഗ്രനേഡുകളും പിടിെച്ചടുത്തു. ഇയാള്‍ക്കെതിരെ യു.എ.പി.എ, സ്‌ഫോടകവസ്തു നിയമം, ആയുധ നിയമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതായും എന്‍.ഐ.എ അറിയിച്ചു.  ജമ്മു കശ്മീര്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടക്കുന്നത്. ജമ്മു കശ്മീരില്‍ 16 കേന്ദ്രങ്ങളിലാണ് പരിശോധന. ജമ്മുവില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് ഭീകരര്‍ ആ്രകമണം നടത്തുന്ന പശ്ചാത്തലത്തിലാണിത്. ഭീകരരോട് അനുഭാവമുള്ള 700ല്‍ ഏറെ പേരെ കഴിഞ്ഞ ദിവസം കശ്മീരില്‍ അറസ്റ്റു ചെയ്തിരുന്നു.

Share this story