നവകേരള സദസ്സ് കണ്ണൂരിൽ: കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി
Updated: Nov 20, 2023, 14:11 IST

കണ്ണൂര്‍: നവകേരള സദസിന്റെ മൂന്നാം ദിനം കണ്ണൂരിൽ നടക്കുന്നതിന്റെ ഭാഗമായി കെ.എസ.്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി. യൂത്ത് കോൺഗ്രസ് കല്ല്യാശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് സുഫൈൽ സുബൈർ, കെ എസ് യു നേതാക്കളായ മുബാസ്, റാഹിബ്, അർഷാദ് എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്. കണ്ണപുരം പൊലീസ് ആണ് കസ്റ്റ്ഡിയിലെടുത്തത്. നവകേരള സദസ്സ് ഇന്ന് മുതൽ മൂന്ന് ദിവസം കണ്ണൂർ ജില്ലയിലാണ് പര്യടനം.

കാസർകോട്ടെ പര്യടനത്തിന് ശേഷം ഇന്നലെ രാത്രിയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും പയ്യന്നൂരിൽ എത്തി. രാവിലെ 9 മണിക്ക് ക്ഷണിക്കപ്പെട്ട പ്രമുഖരുമായി മുഖ്യമന്ത്രി കൂടി കാഴ്ച നടത്തി. പയ്യന്നൂരിലെ സ്വകാര്യ ഹോട്ടലിലാണ് യോഗം ചേർന്നത്. പിന്നീട മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടു.