മൊ​ഫി​യയുടെ ആ​ത്മ​ഹ​ത്യ: ഭ​ർ​ത്താ​വും കു​ടും​ബ​വും ക​സ്റ്റ​ഡി​യി​ൽ

 മൊ​ഫി​യയുടെ ആ​ത്മ​ഹ​ത്യ: ഭ​ർ​ത്താ​വും കു​ടും​ബ​വും ക​സ്റ്റ​ഡി​യി​ൽ
 കൊ​ച്ചി: ആ​ലു​വ​യി​ല്‍ ഭ​ര്‍​തൃ​പീ​ഡ​നം മൂ​ലം അ​ഭി​ഭാ​ഷ​ക വി​ദ്യാ​ര്‍​ഥി​നി മൊ​ഫി​യ പ​ര്‍​വീ​ണ്‍ (21) ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വും കു​ടും​ബ​വും ക​സ്റ്റ​ഡി​യി​ൽ. ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് സു​ഹൈ​ലും അ​ച്ഛ​നും അ​മ്മ​യു​മാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്.കോ​ത​മം​ഗ​ല​ത്തെ ബ​ന്ധു വീ​ട്ടി​ൽ ഒ​ളി​വി​ൽ ക‍​ഴി​യു​ക​യാ​യി​രു​ന്ന ഇരുവരെയും ഇന്ന് പു​ല​ർ​ച്ചെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ആലുവ കീഴ്മാട് എടയപ്പുറം കക്കാട്ടില്‍ പ്യാരിവില്ലയില്‍ മൊഫിയ പര്‍വീണ്‍ ചൊവ്വാഴ്ച വൈകീട്ട് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചത്. കെ. ദില്‍ഷാദിന്റെയും ഫാരിസയുടെയും മകളാണ്. ഭര്‍ത്താവിനെതിരേയും ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരേയും ആലുവ സി.ഐ. സി.എല്‍. സുധീറിനെതിരേയും ഗുരുതര ആരോപണങ്ങളുമായി മൊഫിയ എഴുതിയ കുറിപ്പും കണ്ടെടുത്തിരുന്നു.ഭ​ർ​തൃ​വീ​ട്ടു​കാ​ർ​ക്കും സി​ഐ​ക്കു​മെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് മൊ​ഫി​യയു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. ഭ​ർ​ത്താ​വും മാ​താ​പി​താ​ക്ക​ളും ക്രി​മി​ന​ലു​ക​ളാ​ണെ​ന്നും അ​വ​ർ​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ കൊ​ടു​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി​നി​യാ​ണ് മൊ​ഫി​യ.

Share this story