Times Kerala

നിലക്കൽ -പമ്പ റൂട്ടിൽ ബസ് സർവീസിന് അധികാരം കെ എസ് ആർ ടി സിക്കെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ: വി എച്ച് പിയുടെ ആവശ്യം തള്ളണം 

 
ksrtc
ന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്ത് സുപ്രീംകോടതിയിൽ ശബരിമല തീർത്ഥാടകർക്കായി നിലയ്ക്കൽ- പമ്പ റൂട്ടിൽ സൗജന്യ വാഹനസൗകര്യം ഒരുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളണമെന്ന് പറഞ്ഞ് സംസ്ഥാന സർക്കാർ. കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത് നിലയ്ക്കൽ മുതൽ പമ്പ വരെ റൂട്ടിൽ ബസ് സർവീസ് നടത്താൻ അധികാരം കെ എസ് ആർ ടി സിക്കാണെന്നാണ്. കെ എസ് ആർ ടി സി തീർത്ഥാടകർക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും, ഈ റൂട്ടിൽ 97 ഡിപ്പോകളിൽ നിന്ന് ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. വേണ്ടത്ര ബസുകൾ ഇല്ലെന്ന വാദവും, യാത്രക്കാർ ബസിൽ നിന്നാണ് യാത്ര ചെയ്യുന്നത് എന്ന വാദവും തെറ്റാണെന്ന് ചൂണ്ടിക്കാട്ടുന്ന സത്യവാങ്മൂലം, പ്രത്യേക ചാർജ് ഈടാക്കുന്നത് സർക്കാർ ഉത്തരവ് പ്രകാരമാണ് എന്നും വ്യക്തമാക്കുന്നു. നിലവിൽ സംസ്ഥാനത്ത് 20 ബസുകൾ വാടകയ്ക്ക് എടുത്ത് സർവീസ് നടത്തണമെന്ന ഹർജിക്കാരുടെ ആവശ്യം അംഗീകരിക്കാൻ കഴിയുന്ന തരത്തിലുള്ള സ്കീം ഇല്ല. ഇത് പെർമിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്നും സത്യവാങ്മൂലത്തിൽ സർക്കാർ സൂചിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തിനായി സത്യവാങ്മൂലം അവതരിപ്പിച്ചത് സ്റ്റാൻഡിംഗ് കൗൺസിൽ നിഷേ രാജൻ ഷൊങ്കറാണ്. 

Related Topics

Share this story