കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: ഭാസുരാംഗനും മകനും അറസ്റ്റിൽ
Nov 21, 2023, 21:51 IST

തിരുവനന്തപുരം: കണ്ടല ബാങ്ക് കള്ളപ്പണ കേസില്‍ ബേങ്ക് മുന്‍ പ്രസിഡന്റും സി പി ഐ നേതാവുമായ ഭാസുരാംഗനെയും മകന്‍ അഖില്‍ജിത്തിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
പത്ത് മണിക്കൂര്‍ സമയത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് നടപടിയെടുത്തത്. ഇവരുടെ മൊഴികൾ തമ്മിൽ വലിയ പൊരുത്തക്കേടുണ്ടെന്നാണ് ഇ.ഡി. അധികൃതർ പറയുന്നത്. 100 കോടിയിൽ അധികം രൂപയുടെ തട്ടിപ്പ് ബാങ്കുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. ഓഡിറ്റ് നടത്തിയതില്‍ വലിയ ക്രമക്കേടുകള്‍ വ്യക്തമാണ്. ഇരുവരുടേയും പേരിലുള്ള സ്വത്തുക്കളുടെ സ്രോതസ്സ് വ്യക്തമല്ലെന്നും ഇ.ഡി അറിയിച്ചു. ഇരുവരെയും നാളെ കോടതിയില്‍ ഹാജരാക്കും.
