മൂന്ന് പ്രമുഖ മലയാള ചലച്ചിത്ര നിർമാതാക്കളുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

മൂന്ന് പ്രമുഖ മലയാള ചലച്ചിത്ര നിർമാതാക്കളുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
 കൊച്ചി: മൂന്ന് പ്രമുഖ മലയാള ചലച്ചിത്ര നിർമാതാക്കളുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഒ ടി ടി പ്‌ളാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട ഇടപാടുകളാണ് പ്രധാനമായും ഉദ്യോഗസ്ഥർ പരിശോധിക്കുന്നതെന്നാണ് സൂചന. കൊച്ചി ഇൻകം ടാക്സിന്റെ കീഴിലുള്ള ടി ഡി എസ് വിഭാഗമാണ് പരിശോധന നടത്തുന്നത്. ഉച്ചയോടെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുന്നതായാണ് റിപ്പോർട്ട്.അടുത്ത കാലത്ത് ഈ മൂന്ന് നിർമാതാക്കളുടേയും ചിത്രങ്ങൾ ഒ ടി ടി പ്‌ളാറ്റ്ഫോമിലേക്ക് നൽകിയിരുന്നു. 150 കോടിയോളം രൂപയാണ് ചില ചിത്രങ്ങൾക്ക് ലഭിച്ച വരുമാനം എന്ന രീതിയിൽ വാർത്തകളുണ്ടായിരുന്നു. ഈ ചിത്രങ്ങളുടെയെല്ലാം ടി ഡി എസ് കൃത്യമായി അടച്ചിട്ടുണ്ടോ, കൃത്യമായ മാർഗങ്ങളിൽ കൂടിയാണോ പണമിടപാടുകൾ നടന്നത്, ഈ നിർമാതാക്കളുടെ സാമ്പത്തിക സ്രോതസ് ഏതൊക്കെ എന്നിവയാണ് നിലവിൽ ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്.

Share this story