Times Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  

 
heavy rain chalakudy
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തു. യെല്ലോ അലർട്ടുള്ളത് അഞ്ച് ജില്ലകളിലാണ്. ഇന്ന് ഓറഞ്ച് അലർട്ടുള്ളത് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിലാണ്. പ്രവചിക്കപ്പെട്ടിരിക്കുന്നത് ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്. 115.6 എം എം മുതൽ 204.4 എം എം വരെ മഴ 24 മണിക്കൂറിൽ ലഭിക്കാൻ സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്കും, മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അപകടമേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശമനുസരിച്ച് മാറിത്താമസിക്കേണ്ടതാണ്. 

Related Topics

Share this story