Times Kerala

 വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ; മുല്ലപ്പെരിയാറിൽ ജാഗ്രതാ നിർദേശം

 
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പാട്ടക്കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
 ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തുറന്നുവെച്ചിരുന്ന ഏഴു ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു. അതേസമയം, നിലവില്‍ അഞ്ചു ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയർത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന്​ ജില്ലാ കലക്ടർ അറിയിച്ചു. നിലവിൽ  മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്​ 141.55 അടിയാണ് ​. 142 അടി ആണ് പരമാവധി സംഭരണശേഷി. വൃഷ്ടി പ്രദേശത്തുള്ള ശക്തമായ മഴയാണ് ജലനിരപ്പ് വൻതോതിൽ ഉയരാൻ കാരണമായത്.

Related Topics

Share this story