നിയമസഭ കൈയ്യാങ്കളി കേസിൽ സർക്കാറിന്​ കനത്ത തിരിച്ചടി; വിടുതൽ ഹർജി തള്ളി, പ്രതികൾ വിചാരണ നേരിടണം

  നിയമസഭ കൈയ്യാങ്കളി
 തിരുവനന്തപുരം: നിയമസഭ കൈയ്യാങ്കളി കേസിൽ സർക്കാറിന് വൻ​ തിരിച്ചടി. സർക്കാർ സമർപ്പിച്ച വിടുതൽ ഹർജികൾ തിരുവനന്തപുരം ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതി തള്ളി. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി, ഇ.പി ജയരാജൻ, കെ.ടി ജലീൽ എം.എൽ.എ അടക്കമുള്ള ആറുപ്രതികളും നവംബർ 22ന്​ ഹാജരാകണമെന്ന്​ കോടതി പറഞ്ഞു. നിയമസഭാ കൈയാങ്കളിക്കേസ്​ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം കേരള ഹൈകോടതി തള്ളിയതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയെങ്കിലും അവിടെയും തിരിച്ചടി നേരിട്ടിരുന്നു. 

Share this story