വ​ട​ക​ര​യി​ൽ വീ​ടു​ക​യ​റി ഗു​ണ്ടാ ആ​ക്ര​മ​ണം; എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്

വ​ട​ക​ര​യി​ൽ വീ​ടു​ക​യ​റി ഗു​ണ്ടാ ആ​ക്ര​മ​ണം; എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്
 കോ​ഴി​ക്കോ​ട്: വ​ട​ക​ര ത​ണ്ണീ​ർ​പ​ന്ത​ലി​ൽ വീ​ടു​ക​യ​റി ഗുണ്ടാ സംഘത്തിന്റെ ആക്രമണം. സംഭവത്തിൽ വീ​ട്ടു​കാ​രാ​യ മൂ​ന്ന് പേ​രും നാ​ട്ടു​കാ​രാ​യ അ​ഞ്ച് പേ​രു​മ​ട​ക്കം എ​ട്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പാ​ലോ​റ ന​സീ​റി​ന്‍റെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം വൈ​കി​ട്ടോ​ടെ ആ​റം​ഗ സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ൾ​ക്ക് അ​ട​ക്കം പ​രി​ക്കേ​റ്റു. ത​ട​യാ​ൻ എ​ത്തി​യ അ​യ​ൽ​വാ​സി​ക​ൾ​ക്കും മ​ർ​ദ്ദ​ന​മേ​റ്റു. ആ​ക്ര​മ​ണ​ത്തി​നെ​ത്തി​യ ഗു​ണ്ടാ​സം​ഘം ര​ക്ഷ​പ്പെ​ട്ടു.പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം.

Share this story