Times Kerala

വിഴിഞ്ഞത്ത് ആദ്യ വാണിജ്യ കപ്പൽ അടുക്കുന്നു: ചരിത്ര നിമിഷം

 
തിരുവനന്തപുരത്തെ വിഴിഞ്ഞം തുറമുഖത്തെ ലോകോത്തരമാക്കാൻ കേന്ദ്രപദ്ധതി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ മദർഷിപ്പ് ജൂലൈ 12-ന് എത്തിച്ചേരുന്ന സന്തോഷ വിവരം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തുറമുഖം സമയബന്ധിതമായി ഈ വിധത്തിൽ പൂർത്തിയാക്കാൻ പ്രത്യേക ശ്രദ്ധയും കരുതലുമാണ് 2016 മുതൽ സർക്കാർ നൽകുന്നതെന്ന് മുഖ്യമന്ത്രി പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
2015- ആഗസ്റ്റ് 17-നാണ് വിഴിഞ്ഞം തുറമുഖത്തിനായുള്ള കരാർ ഒപ്പിടുന്നത്. ആ വർഷം ഡിസംബറിൽ നിർമ്മാണ പ്രവൃത്തികൾ തുടങ്ങുകയും ചെയ്തു. പ്രത്യേക പ്രവർത്തന കലണ്ടർ തയ്യാറാക്കിയും പ്രതിമാസ അവലോകനങ്ങൾ നടത്തിയും ദൈനംദിന അവലോകനങ്ങൾക്ക് പ്രത്യേക മൊബൈൽ ആപ്പ് തന്നെ തയ്യാറാക്കിയുമാണ് നിർമ്മാണം മുന്നോട്ടുകൊണ്ടു പോയത് എന്നും അദ്ദേഹം പങ്കുവെച്ചു.

Related Topics

Share this story