ഒടുവിൽ മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ നൽകി; ബാക്കി തന്നില്ലെങ്കിൽ വീണ്ടും പ്രതിഷേധം
Nov 21, 2023, 15:41 IST

കോട്ടയം∙ ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്നു സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച എൺപത്തേഴുകാരി ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടിക്ക് പെൻഷൻ ലഭിച്ചു. ഒരു മാസത്തെ പെൻഷൻ തുകയാണ് നൽകിയത്. അടിമാലി സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി തുക കൈമാറുകയായിരുന്നു.

ഭിക്ഷ യാചിക്കാൻ മൺചട്ടിയുമായി ഇറങ്ങിയ മറിയക്കുട്ടിയുടെ പ്രതിഷേധം വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇതിനെ പ്രതിരോധിച്ച് സിപിഎമ്മും അവരുടെ മുഖപത്രവും രംഗത്തിറങ്ങിയിരുന്നു. മറിയക്കുട്ടിക്കെതിരെ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിന് പാർട്ടിയുടെ മുഖപത്രം ഒടുവിൽ മാപ്പു പറയുകയും ചെയ്തു. നാല് മാസത്തെ പെൻഷൻ എത്രയും വേഗം നൽകിയില്ലെങ്കിൽ വീണ്ടും തെരുവിൽ ഇറങ്ങുമെന്ന് മറിയക്കുട്ടി പറഞ്ഞു.