ദത്ത് വിവാദം: കുഞ്ഞിനെ കുടുംബകോടതിയില്‍ ഹാജരാക്കി; വൈദ്യ പരിശോധനയ്ക്ക് നിര്‍ദേശം

 ദത്ത് വിവാദം: കുഞ്ഞിനെ കുടുംബകോടതിയില്‍ ഹാജരാക്കി; വൈദ്യ പരിശോധനയ്ക്ക് നിര്‍ദേശം
 
 തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ  കുഞ്ഞിനെ വഞ്ചിയൂര്‍ കുടുംബ കോടതിയുടെ ഉത്തരവ് പ്രകാരം വനിത ശിശുക്ഷേമ വകുപ്പൂം പോലീസും ചേര്‍ന്ന്മൂ ന്നരയോടെ കോടതിയില്‍ ഹാജരാക്കി. നിര്‍മല ശിശു ഭവനില്‍ സംരക്ഷണത്തില്‍ കഴിയുകയായിരുന്നു കുഞ്ഞ്. ജഡ്ജിയുടെ ചേംബറിലാണ് ഹാജരാക്കിയത്. കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി നിര്‍ദേശിച്ചു. ഡോക്ടറെ കോടതിയിലേക്ക് വിളിച്ചുവരുത്തിയായിരിക്കും വൈദ്യ പരിശോധന. 3.40 ഓടെ ഡോക്ടര്‍ കോടതിയിലെത്തി.ശിശുക്ഷേമ സമിതിയുടെ വാഹനത്തില്‍ പോലീസ് അകമ്പടിയോടെയാണ് കുഞ്ഞിനെ കോടതിയിലെത്തിച്ചത്. ഡിഎന്‍എ പരിശോധനാഫലം അനുപമയ്ക്ക് അനുകൂലമായ സാഹചര്യത്തില്‍ എത്രയും വേഗം കുട്ടിയെ കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് നല്‍കിയ നിര്‍ദേശം. 

Share this story