ദത്ത് വിവാദം: അനുപമയുടെ അച്ഛന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

anupama
 തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ അനുപമയുടെ അച്ഛന്‍ പിഎസ് ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം നാലാം അതിവേഗ കോടതിയാണ് ഹര്‍ജി തള്ളിയത്.  കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, അനുപമയെ തടങ്കലില്‍ പാര്‍പ്പിച്ചു എന്നീ രണ്ട് കുറ്റങ്ങള്‍ ചുമത്തിയാണ് സംഭവത്തില്‍ പേരൂര്‍ക്കട പോലീസ് കേസെടുത്തിരുന്നത്. ജയചന്ദ്രന് പുറമേ അനുപമയുടെ മാതാവ്, സഹോദരി, സഹോദരി ഭര്‍ത്താവ്, അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിവരാണ് കേസിലെ പ്രതികള്‍. അച്ഛന്‍ ഒഴികെയുള്ള മറ്റെല്ലാ പ്രതികള്‍ക്കും നേരത്തെ കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. എന്നാൽ അതിവേഗ കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയ സാഹചര്യത്തില്‍ ജയചന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചേക്കും. അതേസമയം, ദത്ത് നൽകിയ കുഞ്ഞിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരം കുടുംബകോടതി അമ്മയായ അനുപമക്ക് നൽകിയിരുന്നു. 

Share this story