ദത്ത് വിവാദം: ന​ട​ന്ന​ത് കു​ട്ടി​ക്ക​ട​ത്ത്, ഷിജു ഖാനെതിരെ നടപടിയില്ലാതെ സമരം അവസാനിപ്പിക്കില്ലെന്ന് അനുപമ

അനുപമ
 തി​രു​വ​ന​ന്ത​പു​രം: ദത്ത് വിവാദത്തിൽ ഷിജു ഖാനെതിരെ നടപടി വേണമെന്ന് അനുപമ. ലൈ​സ​ന്‍​സി​ല്ലാ​ത്ത ശി​ശു​ക്ഷേ​മ സ​മി​തി ന​ട​ത്തി​യ​ത് കു​ട്ടി​ക്ക​ട​ത്താ​ണെ​ന്ന് അ​നു​പ​മ പറഞ്ഞു. സ​ർ​ക്കാ​ർ സം​വി​ധാ​നം മ​റ​യാ​ക്കി ത​ന്‍റെ കു​ഞ്ഞി​നെ ക​ട​ത്തു​ക​യാ​യി​രു​ന്നെന്നും അ​നു​പ​മ ആ​രോ​പി​ച്ചു.ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ക്രൂരതയാണ്. ഷിജു ഖാനെ സഹായിച്ച ശിശുക്ഷേമസമിതി ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണം. ഷിജു ഖാനെതിരെ നടപടി സ്വീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് അനുപമ വ്യക്തമാക്കി. ആന്ധ്രയിലെ ദമ്പതികളെയും ശിശുക്ഷേമസമിതി അധികൃതർ വഞ്ചിക്കുകയായിരുന്നെന്നും അനുപമ പറഞ്ഞു. 

Share this story