ഡി എൻ എ പരിശോധനാ ഫലമെത്തി; കുഞ്ഞ് അനുപമയുടേത് തന്നെ

അനുപമ അറിഞ്ഞു കൊണ്ടാണ് കുട്ടിയെ ദത്ത് കൊടുത്തത്; അജിത്തിന്റെ മുൻ ഭാര്യ
 തിരുവനന്തപുരം: പേരൂർക്കടയിൽ അനധികൃതമായി കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ അനുപമയുടെ കുട്ടിയുടെ ഡിഎൻഎ ഫലം പുറത്ത്.കുഞ്ഞ് അനുപമയുടേത് തന്നെയെന്നു തെളിഞ്ഞു. ഡിഎന്‍എ പരിശോധനയില്‍ മൂന്നു പേരുടെയും ഫലം പോസിറ്റീവായി. ഈ റിപ്പോര്‍ട്ട് സിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിക്കും. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയാണ് കുഞ്ഞിന്റെ സാംപിള്‍ പരിശോധിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട് സിഡബ്ല്യുസിക്ക് കൈമാറിയത്.  ഫലം ഡബ്യു സിയ്ക്ക്  കെെമാറിയിരുന്നു തുടർന്ന് ഫലം കോടതിയിൽ സമർപ്പിച്ചു.രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയിൽ എത്തിയാണ് അനുപമയും അജിത്തും സാമ്പിൾ നൽകിയത്. കുഞ്ഞിന്റെ സാമ്പിൾ എടുത്തത് നിർമല ശിശുഭവനിൽ നേരിട്ടെത്തിയാണ്. 

Share this story