കണ്ണൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

കണ്ണൂരിൽ നവകേരള സദസ് വേദിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെയുണ്ടായ ഡിവൈഎഫ്ഐ മർദനത്തിൽ പ്രതിഷേധിച്ചാണ് മാർച്ച്. മാർച്ച് സംഘർഷത്തിലേക്ക് കടന്നപ്പോൾ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.

സിപിഐഎം നേതാക്കൾക്ക് എതിരെ വെളിപ്പെടുത്തലുമായി പി ആർ അരവിന്ദാക്ഷൻ
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഐഎം നേതാക്കൾക്കെതിരെ മൊഴി നൽകി പിആർ അരവിന്ദാക്ഷൻ. സിപിഐഎം നേതാക്കൾ പണം കൈപ്പറ്റിയെന്ന് അരവിന്ദാക്ഷൻ ഇഡിയ്ക്ക് മൊഴി നൽകി. സതീഷ് കുമാറിന്റെ ജാമ്യപേക്ഷയിൽ വാദം കേൾക്കുന്നതിനിടെ ഇഡി സമർപ്പിച്ച മൊഴിയുടെ വിശദാശംങ്ങളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
ഇപി ജയരാജനും പി സതീഷ് കുമാറും അടുത്തബന്ധമാണെന്നും 2016ൽ തിരുവനന്തപുരത്തും 2021ൽ കണ്ണൂരിലും സതീഷിനൊപ്പം ജയരാജനെ കണ്ടുവെന്നും അരവിന്ദാക്ഷൻ വെളിപ്പെടുത്തി. പി കെ ബിജുവും എസി മൊയ്തീനും പണം കൈപ്പറ്റിയെന്നും അരവിന്ദാക്ഷൻ മൊഴി നൽകി. പി കെ ബിജുവിന് 2020ൽ അഞ്ച് ലക്ഷം രൂപ നൽകിയെന്നും 2016ൽ എ സി മൊയ്തീൻ രണ്ട് ലക്ഷം രൂപ കൈപ്പറ്റിയെന്നും അരവിന്ദാക്ഷൻ പറഞ്ഞു.