ബിഎസ്എന്‍എല്‍ / എംടിഎന്‍എല്‍ ആസ്തികള്‍ വില്‍പനയ്ക്ക് വച്ച് കേന്ദ്രം

 ബിഎസ്എന്‍എല്‍ / എംടിഎന്‍എല്‍ ആസ്തികള്‍ വില്‍പനയ്ക്ക് വച്ച് കേന്ദ്രം 
 ഡൽഹി: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ടെലകോം കമ്പനികളായ ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും ആസ്തികള്‍ വിൽക്കുന്നു എയര്‍ ഇന്ത്യ കൈമാറ്റത്തിന് പിന്നാലെയാണ് പ്രമുഖ പൊതുമേഖല സ്ഥാപനങ്ങളായ ടെലകോം കമ്പനികളുടെ നഷ്ടം നികത്താന്‍ ആസ്തികള്‍ വില്‍ക്കാൻ ഒരുങ്ങുന്നത്. കൈമാറ്റ നടപടികള്‍ക്കായി ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് നടപടികള്‍ തുടങ്ങി. 970 കോടി രൂപ തറ വില നിശ്ചയിച്ചിരിക്കുന്ന ആസ്തികളാണ് കേന്ദ്രം വില്‍പനയ്ക്ക് വയ്ക്കുന്നത്. ഹൈദരാബാദ്, ചണ്ഡീഗഡ്, ഭുവനേശ്വര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ബിഎസ്എന്‍എല്ലിന്റെ വസ്തുവഹകളാണ് ഇത്തരത്തില്‍ കൈമാറാന്‍ ഒരുങ്ങുന്നത്. 660 കോടി രൂപയുടെ സമാഹരണമാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.2019 ഒക്ടോബറില്‍ സര്‍ക്കാര്‍ അംഗീകരിച്ച ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയുടെ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമാണ് അസറ്റ് വില്‍പനയിലൂടെയുള്ള ധനസമ്പാദനം. 69,000 കോടി രൂപയുടെ പുനരുജ്ജീവന പദ്ധതിയാണ് പ്രഖ്യാപിച്ചിരുന്നത്. ഇരു കമ്പനികളുടെയും അത്യാവശ്യമല്ലാത്തതും ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കപ്പെടാത്തതുമായ ആസ്തികളാണ് വില്‍പനയ്ക്ക് വയ്ക്കുന്നത്.

Share this story