Times Kerala

തുമ്പയിൽ ബോബെറിഞ്ഞത് സ്ഥിരം കുറ്റവാളി സുനിയുടെ നേതൃത്വത്തിൽ

 
സ്‌ഫോടനം
തിരുവനന്തപുരം: തുമ്പയിൽ ബോബെറിഞ്ഞ കേസിൽ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. നിരവധി കേസുകളിൽ പ്രതിയായ തുമ്പ സ്വദേശി സുനിയുടെ നേതൃത്വത്തിലാണ് ആക്രമണം സംഘടിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. ബോംബേറിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.
മുൻവൈരാഗ്യം തന്നെയാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതിയാകാറുള്ളയാളാണ് സുനി. ഇയാൾക്കൊപ്പമുണ്ടായിരുന്ന കഴക്കൂട്ടം സ്വദേശികൾക്കായി തിരച്ചിൽ ശക്തമാക്കിയിരുന്നു. ബോംബ് സ്‌ക്വാഡ് സ്ഥലത്ത് നടത്തിയ പരിശോധനയിൽ വീര്യം കുറഞ്ഞ നാടൻ ബോംബാണ് എറിഞ്ഞതെങ്ങ് കണ്ടെത്തി.

Related Topics

Share this story