നെ​ടു​മ്പാ​ശേ​രി​യി​ൽ വീണ്ടും വൻ സ്വർണവേട്ട; 4.24 കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി

 നെ​ടു​മ്പാ​ശേ​രി​യി​ൽ വീണ്ടും വൻ സ്വർണവേട്ട; 4.24 കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി
 കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീണ്ടും വൻ സ്വർണവേട്ട.  2.13 കോ​ടി വി​ല​മ​തി​ക്കു​ന്ന 4.24 കി​ലോ​ഗ്രാം സ്വ​ര്‍​ണം പി​ടി​കൂ​ടി സ്വ​ര്‍​ണ​മാ​ണ് ഡി​ആ​ര്‍​ഐ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് യാ​ത്ര​ക്കാ​രെ അ​റ​സ്റ്റു ചെ​യ്തു. മ​ണി​വാ​സ​ന്‍, ബ​ക്ക​റു​ദ്ദീ​ന്‍ ഹു​സൈ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന് രാ​വി​ലെ ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ലാ​ണ് സ്വ​ര്‍​ണം ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത്. മ​ണി​വാ​സ​ന്‍, ബ​ക്ക​റു​ദ്ദീ​ന്‍ ഹു​സൈ​ന്‍ എ​ന്നി​വ​ര്‍ ധ​രി​ച്ചി​രു​ന്ന ജീ​ന്‍​സി​ന്‍റെ​യും അ​ടി​വ​സ്ത്ര​ത്തി​ന്‍റെ​യും ഉ​ള്ളി​ല്‍ പ്ര​ത്യേ​കം അ​റ​ക​ളു​ണ്ടാ​ക്കി​യാ​ണ് സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.

Share this story