രാജ്യത്ത് ആദ്യമായി ആസ്പര്‍ജില്ലസ് ലെന്റുലസ് വൈറസ് ബാധ സ്ഥിരീകരിച്ചു; രോഗം ബാധിച്ച രണ്ട് രോഗികളും മരിച്ചു

രാജ്യത്ത് ആദ്യമായി ആസ്പര്‍ജില്ലസ് ലെന്റുലസ് വൈറസ് ബാധ സ്ഥിരീകരിച്ചു; രോഗം ബാധിച്ച രണ്ട് രോഗികളും മരിച്ചു
 ഡൽഹി: ഇന്ത്യയിൽ ആദ്യമായി ആസ്പർജില്ലസ് ലെന്റുലസ് വൈറസ് ബാധ സ്ഥിരീകരിച്ചു . അതേസമയം, രോഗം സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന രണ്ടു പേരും മരിച്ചു. 50, 40 വയസ് പ്രായമുള്ളവരാണ് രോഗം ബാധിച്ചു മരിച്ചത്. അസുഖ ബാധിതരായി ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമാണ് ഇരുവരിലും അപകടകരമായ വൈറസ് ബാധ കണ്ടെത്തിയത്. അതേസമയം, ശ്വാസകോശ സംബന്ധമായ അസുഖം മൂലമായിരുന്നു ഇവർ ചികിത്സ തേടിയത്. ചികിത്സയുടെ ആദ്യ ഘട്ടത്തിൽ ക്രോണിക്ക് ഒബ്സ്ട്രക്ടീവ് പൽമോണറി ഡിസീസ് ആണെന്നാണ് കരുതിയത്. എന്നാൽ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ആസ്പർജില്ലസ് ലെന്റുലസ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്

Share this story