അനുപമക്ക് കുഞ്ഞിനെ കാണാന്‍ അനുമതി

anupama
 തിരുവനന്തപുരം: ഡിഎന്‍എ ഫലം പോസിറ്റീവ് ആയതിന് പിന്നാലെ അനുപമയ്ക്ക് കുഞ്ഞിനെ കാണാൻ അനുമതി. അനുപമയുടെ പങ്കാളി അജിത്തിനെ വിളിച്ച് സിഡബ്ല്യൂസി ഈ വിവരം അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് അനുപമ പുറപ്പെട്ടിട്ടുണ്ട്. നേരത്തെ കുഞ്ഞു അനുപമയുടേത്‌ തന്നെയെന്ന് തെളിയിക്കുന്ന ഡിഎൻഎ ഫലം പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് അനുപമക്ക് കുഞ്ഞിനെ കാണാൻ അനുമതി ലഭിച്ചത്. 

Share this story