ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡറെ സുരക്ഷാസേന വധിച്ചു

army

 ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപോരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരനെ സുരക്ഷാസേന വധിച്ചു. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ ഷാം സോഫിയെയാണ് സുരക്ഷാസേന വധിച്ചത്. ഇക്കാര്യം കശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനു പിന്നാലെ സി.ആര്‍.പി.എഫും പോലീസും മേഖലയില്‍ സംയുക്ത ഓപ്പറേഷന്‍ ആരംഭിക്കുകയായിരുന്നു. മേഖലയിലെത്തിയ പോലീസിനു നേര്‍ക്ക് ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നു.

Share this story