Times Kerala

മ​ല​യാ​റ്റൂ​രി​ൽ കി​ണ​റ്റി​ൽ വീ​ണ കു​ട്ടി​യാ​ന​യെ അ​മ്മ​യാ​ന ര​ക്ഷ​പെ​ടു​ത്തി

 
അ​മ്മ കൈ​വി​ടി​ല്ല... മ​ല​യാ​റ്റൂ​രി​ൽ കി​ണ​റ്റി​ൽ വീ​ണ കു​ട്ടി​യാ​ന​യെ അ​മ്മ​യാ​ന ര​ക്ഷ​പെ​ടു​ത്തി
 

തൃ​ശൂ​ർ: മ​ല​യാ​റ്റൂ​ർ ഇ​ല്ലി​ത്തോ​ട്ടി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ കി​ണ​റ്റി​ൽ വീ​ണ കു​ട്ടി​യാ​ന​യെ അ​മ്മ​യാ​ന ര​ക്ഷ​പെ​ടു​ത്തി. അ​മ്മ​യാ​ന കു​ട്ടി​യാ​ന​യെ വ​ലി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം കു​ഞ്ഞി​നെ​യും കൊ​ണ്ട് കാ​ടു ക​യ​റി.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം നടന്നത്. സാ​ജു എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലെ കി​ണ​റ്റി​ലാ​ണ് കു​ട്ടി​യാ​ന വീ​ണ​ത്. വി​വ​ര​മ​റി​ഞ്ഞ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എത്തിയിരുന്നെങ്കിലും  സ​മീ​പ​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം നി​ല​യു​റ​പ്പി​ച്ചി​രു​ന്ന​തി​നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കി​ണ​റി​ന​ടു​ത്തേ​ക്ക് എ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തി​നി​ടെ കു​ട്ടി​യാ​ന​യെ അ​മ്മ​യാ​ന ത​ന്നെ ര​ക്ഷ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു. 

Related Topics

Share this story