തിരുവനന്തപുരം വിമാനത്താവളം ഇനി അദാനി നിയന്ത്രിക്കും.!

തിരുവനന്തപുരം വിമാനത്താവളം ഇനി അദാനി നിയന്ത്രിക്കും
 തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇന്നു മുതല്‍ അദാനി ഗ്രൂപ് നിയന്ത്രിക്കും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നും ഇന്നലെ അര്‍ദ്ധരാത്രിയാണ് അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറിയത്. ലളിതമായ ചടങ്ങില്‍ എയര്‍പോര്‍ട് ഡയറക്ടര്‍ സി.വി രവീന്ദ്രന്‍ അദാനി ഗ്രൂപ്പ് നിയമിച്ച ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി മധുസൂദന റാവുവിന് രേഖകള്‍ കൈമാറി. ജനുവരി 19 നാണ് എഎഐയുമായി അദാനി ഗ്രൂപ്പ് കരാറില്‍ ഏര്‍പ്പെട്ടത്. കരാര്‍ പ്രകാരം വിമാനത്താവളം ഉപയോഗിക്കുന്ന ഓരോ യാത്രക്കാരനും 168 രൂപ വീതം അദാനി ട്രിവാന്‍ഡ്രം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (എടിയാല്‍) എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കുന്ന തരത്തിലാണ് കരാര്‍.  50 വര്‍ഷത്തേക്കാണ് കരാര്‍ നൽകിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുമ്പോഴാണ് കൈമാറ്റമെന്നതും ശ്രദ്ധേയമാണ്.

Share this story