ത​ല​ശേ​രി ഇരട്ടക്കൊലപാതകം: മൂന്നു പേർ കസ്റ്റഡിയിൽ; പ്രധാന പ്രതിക്കായി തെരച്ചിൽ ഊ​ര്‍​ജി​ത​മാക്കി

ത​ല​ശേ​രി ഇരട്ടക്കൊലപാതകം: മൂന്നു പേർ കസ്റ്റഡിയിൽ; പ്രധാന പ്രതിക്കായി തെരച്ചിൽ  ഊ​ര്‍​ജി​ത​മാക്കി
കണ്ണൂർ: ത​ല​ശേ​രി​യി​ൽ സി​പി​എം നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ കു​ത്തേ​റ്റു മ​രി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍. ത​ല​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ജാ​ക്‌​സ​ണ്‍, ഫ​ര്‍​ഹാ​ന്‍, ന​വീ​ന്‍ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​ധാ​ന പ്ര​തി പാ​റാ​യി ബാ​ബു​വി​നാ​യി തിരച്ചിൽ  ഊ​ര്‍​ജി​ത​മാക്കി. കൊ​ല​പാ​ത​കം ല​ഹ​രി വി​ല്‍​പ​ന ത​ട​ഞ്ഞ​തി​നു​ള്ള വി​രോ​ധ മൂ​ല​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ത​ല​ശേ​രി നെ​ട്ടൂ​ർ ഇ​ല്ലി​ക്കു​ന്ന്‌ ത്രി​വ​ർ​ണ ഹൗ​സി​ൽ കെ. ​ഖാ​ലി​ദ് (52), സ​ഹോ​ദ​രീ​ഭ​ർ​ത്താ​വും സി​പി​എം നെ​ട്ടൂ​ർ ബ്രാ​ഞ്ച് അം​ഗ​വു​മാ​യ നെ​ട്ടൂ​ർ പൂ​വ​നാ​ഴി വീ​ട്ടി​ൽ ഷ​മീ​ർ (40) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രു​ടെ സു​ഹൃ​ത്ത് നി​ട്ടൂ​ർ സാ​റാ​സ് വീ​ട്ടി​ൽ ഷാ​നി​ബി​നെ (29) ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

ല​ഹ​രി​വി​ല്പ​ന ചോ​ദ്യം​ ചെ​യ്‌​ത ഷ​മീ​റി​ന്‍റെ മ​ക​ൻ ഷ​ബീ​ലി​നെ (20) ബു​ധ​നാ​ഴ്‌​ച ഉ​ച്ച​യ്ക്ക്‌ നെ​ട്ടൂ​ർ ചി​റ​ക്ക​ക്കാ​വി​ന​ടു​ത്ത് വ​ച്ച് ആ​ക്ര​മി​ച്ചി​രു​ന്നു. പ​രി​ക്കേ​റ്റ ഷ​ബീ​ലി​നെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത​റി​ഞ്ഞ്‌ അ​നു​ര​ഞ്ജ​ന​ത്തി​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യ ല​ഹ​രി​മാ​ഫി​യ സം​ഘം ഖാ​ലി​ദ്‌ അ​ട​ക്ക​മു​ള്ള​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സി​പി​എം കേ​ന്ദ്ര​ങ്ങ​ൾ പറഞ്ഞു .
 

Share this story